ടി ബി മുക്തഗ്രാമപഞ്ചായത്ത് 2025
ടി ബി മുക്തപഞ്ചായത്ത് 2025 - ജില്ലാതല പുരസ്ക്കാരം
2023, 2024, 2025 വർഷങ്ങളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്ഷയരോഗ നിർമ്മാർജ്ജന പ്രക്രീയയിൽ കാര്യക്ഷമമായി ഇടപെടുകയും, അപ്രകാരം 2023 ൽ വെങ്കല കാറ്റഗറിയിലും, 2024 ൽ സിൽവർ കാറ്റഗറിയിലും 2025 ൽ ഗോൾഡ് കാറ്റഗറിയിലും ഉൾപ്പെടുന്നതിന് ഞീഴൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചു. ഗ്രാമജനസംഖ്യയിൽ ആയിരത്തിൽ ഒരാൾക്ക് മാത്രം ക്ഷയരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗോൾഡ് കാറ്റഗറി പുരസ്ക്കാരങ്ങൾ നൽകുന്നത്. ഞീഴൂരിനെ സംബന്ധിച്ചിടത്തോളം 17 രോഗബാധിതർ ആകാമെങ്കിലും കേവലം 8 പേർക്ക് മാത്രമാണ് നിലവിൽ രോഗ സ്ഥിതീകരണം നടന്നിരിക്കുന്നത് എന്നത് അഭിമാനാർഹമായ നേട്ടമാണ്.
കൂടുതൽ ചിത്രങ്ങൾ
ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം വേദിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചെറിയാൻ കെ ജോസ് സംസാരിക്കുന്നു

ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം പുരസ്ക്കാര വേദിയിൽ ബഹു.സ്പീക്കർ , ശ്രീ.തിരുവഞ്ചിയൂർ രാധാകൃഷ്ണനോടൊപ്പം

ടി ബി മുക്ത -പ്രതിജ്ഞ