വാർത്തകൾ
ഞീഴൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2026-27 ⭐
| 📅 തീയതി: | 08-09-2026 (നാളെ) ⭐ |
| ⏰ സമയം: | രാവിലെ 10:00 മണി ⭐ |
| 📍 സ്ഥലം: | G.U.P.S കാട്ടാമ്പാക്ക് സ്കൂൾ ⭐ |
2026-27 വർഷത്തെ ഞീഴൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി, സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറിയാൻ കെ ജോസ് ഔദ്യോഗികമായി നിർവഹിക്കും. ⭐
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലേഖ മണിലാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സ്റ്റീഫൻ പി.കെ പദ്ധതിയുടെ ആദ്യവിതരണം നിർവഹിക്കും. വാർഡ് മെമ്പർ ശ്രീമതി. ജാൻസി ജോമോനും മറ്റ് വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിക്കും. ⭐


ഞീഴൂർ (02/09/2026): തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗതയേറിയതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി, കോട്ടയം ജില്ലയിൽ ആദ്യമായി K-SMART Electronic Fund Management System (KEFT) മോഡ് നടപ്പാക്കി ഞീഴൂർ ഗ്രാമപഞ്ചായത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ⭐
ഗ്രാമപഞ്ചായത്തിന്റെ വിവിധ സാമ്പത്തിക ഇടപാടുകൾ, ഫണ്ട് കൈമാറ്റം, ബില്ലുകളുടെ നടപടിക്രമങ്ങൾ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാണ് K-SMART സംവിധാനത്തിലെ KEFT മോഡ് പ്രയോജനപ്പെടുത്തുന്നത്. പെമെന്റിനായി ബാങ്കിൽ ചെക്കെഴുതി നൽകി കാത്തിരിക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു.
K-SMART പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചുള്ള ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും സമയബന്ധിതത്വവും ഉറപ്പാക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചെറിയാൻ കെ. ജോസ് അറിയിച്ചു. ⭐
ഉദ്ഘാടനം ⭐
ഉദ്ഘാടനം ⭐
ഓണാഘോഷവും 2026 ⭐
അറിയിപ്പ്
⭐ സ്പെഷ്യൽ ഗ്രാമസഭ - 2026-2027 ⭐
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ⭐
| 📅 തീയതി: | 2026 ആഗസ്റ്റ് 15 ⭐ |
| ⏰ സമയം: | രാവിലെ 9.30 ⭐ |
| 📍 സ്ഥലം: | പഞ്ചായത്ത് ഹാൾ ⭐ |
ഈ സ്പെഷ്യൽ ഗ്രാമസഭയിൽ എല്ലാ വാർഡ് നിവാസികളും കൃത്യസമയത്ത് തന്നെ പങ്കെടുത്ത് യോഗം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ⭐
സെക്രട്ടറി ⭐
ഞീഴൂർ ഗ്രാമപഞ്ചായത്ത്
.png)