ആയുർവ്വേദ ദിനാചരണം ശ്രദ്ധേയമായി
October 3, 2026
11-ാമത് ദേശീയ ആയുർവേദ ദിനാചരണം 28 സെപ്റ്റംബർ 2026 ജനകീയ വാർത്ത ആരോഗ്യവും ക്ഷേമവും ജനപങ്കാളിത്തം 11-ാമത് ദേശീയ ആയുർവ്വേദ ദിനാചരണത്തിന്റെ ഭാഗമായി കടുത്തുരുത്തി മേഖലയിലെ എല്ലാ സർക്കാർ ആയുർവ്വേദ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28 ന് ഞീഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ഡോ. സരിത ടി.കെ. സ്വാഗതം ആശംസിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാൻ കെ. ജോസ് പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലം ബഹു. ജലവിഭവ വകുപ്പ്, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ അഡ്വ. മോൻസ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതത്തിനായി ആയുർവേദത്തെയും യോഗയെയും ജീവിതശൈലിയുടെ ഭാഗമാക്കാം. കടപ്ലാമറ്റം ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയിലെ എസ്.എം.ഒ. ഡോ. ആന്‍റണി ജോസ് ആയുർവേദ ദിന സന്ദേശവും മാനസികാരോഗ്യ ബോധവത്കരണവും നടത്തി. കടുത്തുരുത്തി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ലില്ലി ജേക്കബ് ആയുർവേദവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി യോഗാ അവതരണവും സംഘടിപ്പിച്ചു. തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തകുട്ടികൾക്ക് സമ്മാനദാനവും നടന്നു. നാഷണൽ ആയുഷ് മിഷൻ കോട്ടയം ഡി.പി.എം. ഡോ. ജുവൽ ജോസും വെളിയന്നൂർ ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയിലെ സി.എം.ഒ. ഡോ. രാജശ്രീ പി.യും ആശംസകൾ നേർന്നു. പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് വനിതാ രോഗങ്ങൾ, നേത്രരോഗങ്ങൾ, വാതരോഗങ്ങൾ എന്നിവയ്ക്കായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി Hb, RBS, BMI പരിശോധനകളും ലഭ്യമാക്കി. ആയുർവേദ ചികിത്സാരീതികളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായി. പ്രദേശത്തെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ദിനാചരണം ശ്രദ്ധേയമായി. 250-ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ആയുർവേദത്തിന്റെ ആരോഗ്യപരിപാലന സന്ദേശം പൊതുജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിപാടി പ്രചോദനമായി.

