"We request everyone's cooperation for this public initiative to build a drug-free society under 'Operation Toofan 2.0'."
02-10-2026 -സീനിയർ സിറ്റിസൺസ് ക്ലബ്ബിന്റെ ഉദ്ഘാടനവും മുതിർന്ന പൗരന്മാരുടെ കലാമേളയും- ബഹുമാനപ്പെട്ട ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ്ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

October 7, 2026

ഞീഴൂർ: മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ രൂപീകരണം മാതൃക..........

 

വാർഡു തലത്തിലും പഞ്ചായത്ത് തലത്തിലും മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ രൂപീകരിച്ച ഞീഴൂർ പഞ്ചായത്തിനെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു. പഞ്ചായത്ത് സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും മുതിർന്ന പൗരന്മാരുടെ കലാമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും കഴിവും നാടിന്റെ വികസനത്തിനും വരുന്ന തലമുറയുടെ വളർച്ചയ്ക്കും ഉപയോഗിക്കാൻ ഇത്തരം കൂട്ടായ്മകൾ മാതൃകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആൻമേരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ മിനി ടോമി, ബോബൻ മഞ്ഞളാമലയിൽ, ലൈസാമ്മ തോമസ്,  ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ജെയിംസ് തത്തംകുളം, സജി മോൾ ജോസഫ്,  പി.വൈ. ദേവരാജൻ, ജോർജ് നിരപ്പിൽ, മിരേഷ് കുര്യൻ, ജാൻസി ജോമോൻ, എൽസി ജോൺ, അനീഷ് കെ. എം., എ. ആർ. ശോഭ, ബിന്ദു ടോമി, പി.വൈ. ബിനിത, മേഴ്സി തോമസ്, പഞ്ചായത്ത് സെക്രട്ടറി പ്രതിഷ്മോൻ ജോയ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ  എസ്. അപർണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  ഡോ. സോണിയ സ്കറിയ, ഡോ. ആന്റണി ജോസ്, ചെറിയാൻ വർഗീസ്, അഡിഷണൽ എസ്.ഐ. വി. ബിനോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.

5