ചൈൽഡ് മാനേജ്മെന്റും കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം
October 24, 2026
അങ്കണവാടി പ്രവർത്തകർക്കായി ചൈൽഡ് മാനേജ്മെന്റും കപ്പാസിറ്റി ബിൽഡിംഗ് പരിശീലനവും സംഘടിപ്പിച്ചു
2026 ഒക്ടോബർ 10-ാം തീയതി പഞ്ചായത്ത് ഹാളിൽ വെച്ച്, അങ്കണവാടികളിലെ പ്രീ-സ്കൂൾ കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് മാനേജ്മെന്റ്, കപ്പാസിറ്റി ബിൽഡിംഗ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചൈൽഡ് ഹെൽപ്പ് ലൈൻ കോട്ടയം ജില്ലാ കോർഡിനേറ്റർ സിറിയക് മാത്യു നയിച്ച ഈ പരിശീലന ക്ലാസിൽ പഞ്ചായത്തിലെ 19 അങ്കണവാടികളിലെയും മുഴുവൻ പ്രവർത്തകരും സജീവമായി പങ്കെടുത്തു. പ്രീ-സ്കൂൾ കുട്ടികളെ മികച്ച രീതിയിൽ മാനേജ് ചെയ്യേണ്ടത് എങ്ങനെയെന്നും കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. കുട്ടികൾ നേരിടുന്ന വിവിധതരം പ്രശ്നങ്ങളും പ്രയാസങ്ങളും ശാസ്ത്രീയമായി മനസ്സിലാക്കി അവ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് ചൈൽഡ് സൈക്കോളജി അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ഇതിലൂടെ നൽകിയത്. അങ്കണവാടി പ്രവർത്തകരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ ഉന്നമനത്തിനും ഇത്തരം പരിശീലനങ്ങൾ ഏറെ സഹായകരമാകും.