"We request everyone's cooperation for this public initiative to build a drug-free society under 'Operation Toofan 2.0'."
ഞീഴൂർ ഗ്രാമപഞ്ചായത്ത് എസ്‌.സി / എസ്‌.ടി കുടുംബ സർവ്വേ ഉദ്ഘാടനം

October 24, 2026

 

 

ഞീഴൂർ ഗ്രാമപഞ്ചായത്ത് എസ്‌.സി / എസ്‌.ടി കുടുംബ സർവ്വേ ഉദ്ഘാടനം ചെയ്തു

ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 2026-2027 വാർഷിക പദ്ധതി കാര്യക്ഷമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി, ഞീഴൂർ ഐ.എച്ച്.ആർ.ഡി കോളേജ് എൻ.എസ്.എസ് യൂണിയന്റെ സഹകരണത്തോടെയുള്ള പട്ടിക ജാതി - പട്ടിക വർഗ്ഗ കുടുംബങ്ങളുടെ സർവ്വേയുടെ ഉദ്ഘാടനം നടന്നു.

09/10/2026 തീയതിയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈക്കം ബഹു. എം.എൽ.എ ശ്രീ. ബിനിമോൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറിയാൻ കെ. ജോസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലേഖ മണിലാൽ, സ്ഥിരം സമിതി അംഗങ്ങളായ ശ്രീ. ജയിംസ് തത്തംകുളം, ശ്രീമതി. സജിമോൾ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ   പി. വൈ. ദേവരാജൻ    ജോർജ് എം. ജെ. നിരപ്പിൽ, മിറേഷ് കുര്യൻ, ചൂരിക്കപ്രായിൽ, ജാൻസി ജോമോൻ, എൽസി ജോൺ കടുവാക്കുഴിയിൽ, അനീഷ് കുമാർ ,കാട്ടാലിൽ, ശോഭ എ. ആർ., ബിന്ദു ടോമി, ബിനിത പി. വൈ., മേഴ്സി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രതീഷ്മോൻ ജോയ്, റിട്ട. ബി.ഡി.ഒ പി. കെ. ദിനേഷൻ, വി.ഇ.ഒ ബിനീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

k