ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഘടക സ്ഥാപനങ്ങൾ

ഘടക സ്ഥാപനങ്ങൾ/പഞ്ചായത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ 

അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്

👨‍🔧 അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം

അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം ഞീഴൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു.

🕒 പ്രവർത്തന സമയം:
രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ

📍 വിലാസം:
അസിസ്റ്റന്റ് എഞ്ചിനീയര്‍,
ഞീഴൂർ ഗ്രാമപഞ്ചായത്ത്,
LID&EW,
ഞീഴൂർ പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 04829-263041
✉️ ഇമെയിൽ: aelsgdnjr@gmail.com

🗺️ ലൊക്കേഷൻ കാണുക 

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

🏡 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

ഞീഴൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു.

ഞീഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവഹിക്കുന്നു.

🕒 പ്രവർത്തന സമയം:
രാവിലെ 10:00 മുതൽ വൈകിട്ട് 01:00 വരെ
ബുധൻ: രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ

📍 വിലാസം:
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്,
ഞീഴൂർ പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 9447463989, 9446038431
✉️ ഇമെയിൽ: veonjeezhoor@gmail.com

🗺️ ലൊക്കേഷൻ കാണുക 

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY) നടത്തിപ്പ്
  • 🏠 ഭവന അറ്റകുറ്റ പണികളുടെ നടത്തിപ്പ്
  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • 📝 ബി.പി.എൽ. അർഹത പരിശോധന

 

കൃഷി ഭവന്‍

🏡 കൃഷി ഭവന്‍

കൃഷി ഭവന്‍ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഭജനമഠം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്നു.

  • കാർഷിക പദ്ധതികൾ നടപ്പിലാക്കൽ: സംസ്ഥാന/കേന്ദ്ര സർക്കാരുകളുടെ വിവിധ കാർഷിക വികസന പദ്ധതികൾ പഞ്ചായത്ത് തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
  • സബ്‌സിഡികളും ആനുകൂല്യങ്ങളും: വിത്തുകൾ, വളങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ സബ്‌സിഡികൾ കർഷകർക്ക് ലഭ്യമാക്കുന്നു.
  • സാങ്കേതിക ഉപദേശങ്ങൾ: കൃഷിരീതികൾ, രോഗനിർണ്ണയം, കീടനാശിനികളുടെയും വളങ്ങളുടെയും കൃത്യമായ ഉപയോഗം എന്നിവയിൽ കൃഷി ഓഫീസറും അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരും കർഷകർക്ക് നേരിട്ട് ഉപദേശം നൽകുന്നു.
  • മണ്ണു പരിശോധന: കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ച്, ആവശ്യമായ വളപ്രയോഗം സംബന്ധിച്ച നിർദ്ദേശങ്ങൾ കർഷകർക്ക് നൽകുന്നു.

🕒 പ്രവർത്തന സമയം: 
രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ 
 

📍 വിലാസം:
കൃഷിഭവൻ, ഞീഴൂർ പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 9567179095
✉️ ഇമെയിൽ: aoneezhoor@gmail.com

🗺️ ലൊക്കേഷൻ കാണുക

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🌾 കൃഷി സഹായങ്ങൾ & സബ്സിഡി
  • ♻️ 👨‍🌾 കർഷക ക്ഷേമ പദ്ധതികൾ
  • 🏠 🚜 കൃഷി വികസന പദ്ധതികൾ
  • 📝 കർഷക രജിസ്ട്രേഷൻ
  • 💰 കർഷക പെൻഷൻ

 

പ്രാഥമികാരോഗ്യ കേന്ദ്രം കാട്ടാമ്പാക്ക്

🏥 പ്രാഥമികാരോഗ്യ കേന്ദ്രം കാട്ടാമ്പാക്ക്

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2 ഡോക്ടർമാരുൾപ്പെടെ 17 ജീവനക്കാരും, 4 NHM ജീവനക്കാരും, 14 ആശാ പ്രവർത്തകരും, 1 HMC ഫാർമസിസ്റ്റും, 1 പാലിയേറ്റീവ് നഴ്സും സേവനമനുഷ്ഠിക്കുന്നു.

പാലിയേറ്റീവ് പരിചരണത്തിനായി പ്രത്യേക നഴ്സിന്റെയും ആംബുലൻസ് സേവനത്തിന്റെയും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

🕒 പ്രവർത്തന സമയം: 
രാവിലെ 9:00 മുതൽ 02:00 വരെ

📍 വിലാസം:
കാട്ടാമ്പാക്ക് പി.ഒ.,
686612 - കോട്ടയം
✉️ ഇമെയിൽ: phckattampak@gmail.com

🗺️ ലൊക്കേഷൻ കാണുക

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • 💉 പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • 🏥 മെഡിക്കൽ ക്യാമ്പ്
  • 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • 🚑 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് ഹോം കെയർ
  • 📄 വിവിധ സർട്ടിഫിക്കറ്റുകൾ

 

ആയുഷ് NHM ഹോമിയോ ഡിസ്പെൻസറി

🏥 ആയുഷ് NHM ഹോമിയോ ഡിസ്പെൻസറി, ഞീഴൂർ

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ ഡിസ്പെൻസറി, ഞീഴൂർ 8-ാം വാർഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ഇവിടെ ഒരു ഡോക്ടർ, ഒരു അറ്റൻഡർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.

🕒 പ്രവർത്തന സമയം: 
രാവിലെ 09:00 മുതൽ വൈകിട്ട് 02:00 വരെ

📍 വിലാസം:
ആയുഷ് NHM ഹോമിയോ ആശുപത്രി, ഞീഴൂർ പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 04829-263155
✉️ ഇമെയിൽ: njeezhooraphc@yahoo.com

🗺️ ലൊക്കേഷൻ കാണുക

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • 💉 പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്

 

ഗവ. മൃഗാശുപത്രി, മരങ്ങോലി

🏥 ഗവ. മൃഗാശുപത്രി, മരങ്ങോലി

ഞീഴൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വെറ്റിനറി ആശുപത്രി രണ്ടാം വാർഡ് മരങ്ങോലിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു ക്യാഷ്വൽ സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.

ഉപകേന്ദ്രം: മരങ്ങോലി മൃഗാശുപത്രിയുടെ വെറ്റിനറി ഉപകേന്ദ്രം 6-ാം വാർഡ് വാക്കാടിൽ പ്രവർത്തിക്കുന്നു (ഇവിടെ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും ഒരു ക്യാഷ്വൽ സ്വീപ്പറും പ്രവർത്തിക്കുന്നു).

🕒 പ്രവർത്തന സമയം: 
രാവിലെ 09:00 മുതൽ വൈകിട്ട് 03:00 വരെ 
ഞായറാഴ്ച: 09:00 മുതൽ 12:00 വരെ 
പൊതു അവധി: 09:00 മുതൽ 01:00 വരെ

📍 വിലാസം:
ഗവ. മൃഗാശുപത്രി, മരങ്ങോലി പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 04829-264315
✉️ ഇമെയിൽ: vdmarangolyktm32@gmail.com

🗺️ ലൊക്കേഷൻ കാണുക

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🩺 മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം
  • 💉 രോഗനിർണയം & ചികിത്സ
  • 🛡️ പ്രതിരോധ കുത്തിവെപ്പുകൾ

 

ഗവ. ആയുർവേദ ഡിസ്പെൻസറി, ഞീഴൂർ

🏥 ഗവ. ആയുർവേദ ഡിസ്പെൻസറി, ഞീഴൂർ

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ ഡിസ്പെൻസറി 8-ാം വാർഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

🕒 പ്രവർത്തന സമയം: 
രാവിലെ 09:00 മുതൽ വൈകിട്ട് 02:00 വരെ

📍 വിലാസം:
ഗവ. ആയുർവേദ ഡിസ്പെൻസറി, ഞീഴൂർ പി.ഒ.,
686612 - കോട്ടയം
📞 ഫോൺ: 04829-263320
✉️ ഇമെയിൽ: gadnjeezhoor918@gmail.com

🗺️ ലൊക്കേഷൻ കാണുക

📌 ലഭിക്കുന്ന സേവനങ്ങൾ

  • 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • 💉 പ്രസവ രക്ഷ, ജീവിതശൈലി രോഗനിയന്ത്രണവും ചികിത്സയും
  • 🛡️ പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം
  • 🧘 യോഗ പരിശീലനം
  • 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • 🩸 എല്ലാവിധ രക്ത പരിശോധനകളും കുറഞ്ഞ നിരക്കിൽ (എല്ലാ ചൊവ്വാഴചയിലും)
  • 📄 വിവിധ സർട്ടിഫിക്കറ്റുകൾ