നിയമ വ്യവസ്ഥകൾ
🌿⚖️ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ശിക്ഷകളും
കേരള പഞ്ചായത്ത് രാജ് ആക്ട് & മുനിസിപ്പാലിറ്റി ആക്ട്
കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും അവ ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും താഴെ വിശദീകരിക്കുന്നു.
🗑️ 1. പൊതു / സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്
വകുപ്പ്: 219എൻ / 340
നടപടിക്രമം സ്പോട്ട് ഫൈൻ
പിഴ / ശിക്ഷ 5,000 രൂപ വരെ
ചുമത്തുന്ന അധികാരി സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ
പിഴ ഒടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ
🏪 2. കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്
വകുപ്പ്: 219എ / 335
നടപടിക്രമം സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ
പിഴ / ശിക്ഷ 5,000 രൂപ വരെ
ചുമത്തുന്ന അധികാരി സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ
പിഴ ഒടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ
♻️ 3. മാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്
വകുപ്പ്: 219എസി / 326സി
നടപടിക്രമം കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ
പിഴ / ശിക്ഷ 1,000 മുതൽ 10,000 രൂപ വരെ
ചുമത്തുന്ന അധികാരി സെക്രട്ടറി
പിഴ ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി
💰 4. യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്
വകുപ്പ്: 219എഡി / 326ഡി
നടപടിക്രമം വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്
പിഴ / ശിക്ഷ പ്രതിമാസം യൂസർ ഫീസിന്റെ 50%
ചുമത്തുന്ന അധികാരി സെക്രട്ടറി
പിഴ ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി
📦 5. ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ച
വകുപ്പ്: 219ബി / 327
നടപടിക്രമം കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ
പിഴ / ശിക്ഷ 1,000 മുതൽ 10,000 രൂപ വരെ
ചുമത്തുന്ന അധികാരി സെക്രട്ടറി
പിഴ ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി
💧 6. ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്
വകുപ്പ്: 219കെ / 337
നടപടിക്രമം മലിനജലം ഒഴുക്കുന്ന പൈപ്പ് / മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക
പിഴ / ശിക്ഷ 5,000 മുതൽ 50,000 രൂപ വരെ
ചുമത്തുന്ന അധികാരി സെക്രട്ടറി
പിഴ ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി
🏡 7. താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്
വകുപ്പ്: 219എച്ച് / 334
നടപടിക്രമം പ്രോസിക്യൂഷൻ
പിഴ / ശിക്ഷ 10,000 രൂപ വരെ
ചുമത്തുന്ന അധികാരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്
പിഴ ഒടുക്കിയില്ലെങ്കിൽ –
🏢 8. ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്
വകുപ്പ്: 219എ / 334എ
നടപടിക്രമം പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ
പിഴ / ശിക്ഷ 6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴ
ചുമത്തുന്ന അധികാരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്
പിഴ ഒടുക്കിയില്ലെങ്കിൽ –
⚠️ പ്രധാന അറിയിപ്പ്
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടത് ഓരോ പൗരന്റെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.