ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിബി-ജി റാം ജി(VB-G RAM G ) പദ്ധതി

ഞീഴൂർ ഗ്രാമപഞ്ചായത്ത്

വിബി-ജി റാം ജി (VB-G RAM G) പദ്ധതി

പദ്ധതിയെക്കുറിച്ച്

വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്ഡ്് അജീവിക മിഷൻ (MGNREGS) വഴി ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നു.

⚙️ വിവിധ സേവനങ്ങൾ

  • തൊഴിൽ ഉറപ്പ്: ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്തി.
  • മെച്ചപ്പെട്ട വേതനം: കുറഞ്ഞ പ്രതിദിന വേതനം 401 രൂപയാക്കി. വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ (DBT) ലഭ്യമാക്കുന്നു.
  • കാർഷിക മേഖലയ്ക്കുള്ള പരിഗണന: വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനുമായി 60 ദിവസത്തെ നിർബന്ധിത ഇടവേള നൽകുന്നു.
  • സാങ്കേതികവിദ്യയുടെ ഉപയോഗം: ഹാജർ രേഖപ്പെടുത്തുന്നതിനും മേൽനോട്ടത്തിനുമായി ബയോമെട്രിക് സംവിധാനം, ജി.പി.എസ് (GPS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗിക്കുന്നു.
  • അടിസ്ഥാന സൗകര്യ വികസനം: ജലസുരക്ഷ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രത്യേക പ്രവൃത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
💼 തൊഴിൽ ഉറപ്പ്: 125 ദിവസത്തെ തൊഴിൽ ഉറപ്പ്
🪪 ജോബ് കാർഡ്: ജോബ് കാർഡ് വിതരണം
💰 വേതന വിതരണം: ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്
💧 ജലസംരക്ഷണം: കുളം, തോട്, കനാൽ നവീകരണം
🌱 ഹരിതവൽക്കരണം: വൃക്ഷത്തൈ നടീൽ
🛣️ അടിസ്ഥാന സൗകര്യ വികസനം: ഗ്രാമീണ റോഡ് വികസനം

👥 ജീവനക്കാർ


ആതിര എം.എസ്
എഞ്ചിനീയര്‍
📞 8139093744

സുമപ്രഭ പി.എസ്
ഓവർസീയർ
📞 9562477721

രശ്മി കെ.പി
അക്കൗണ്ടന്റ്/ഐ.ടി
📞 9744332063

📞 ഓഫീസ് ഫോൺ നമ്പർ : 04829-264980

📧 Email: mgnreganjeezhoor@gmail.com