സ്ക്കൂളുകൾ

📝 വിവരണം:
ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ 2025 ജനുവരി 22-ന് പ്രവർത്തനം ആരംഭിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വികസനത്തിനും ക്ഷേമത്തിനുമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണിത്. 11 കുട്ടികളുമായി തുടങ്ങിയ ഇവിടെ ഇപ്പോൾ 23 കുട്ടികളുണ്ട്. അവർക്ക് ആവശ്യമായ എല്ലാ പരിശീലനവും നൽകുന്നു. ഒരു ടീച്ചറും ഒരു ഹെൽപ്പറും സേവനമനുഷ്ഠിക്കുന്നു.
⏰ പ്രവർത്തന സമയം:
തിങ്കൾ - വെള്ളി (രാവിലെ 9.30 - വൈകിട്ട് 3.30)
🛠 തൊഴിൽ:
- സോപ്പ്, ലോഷൻ
- പേപ്പർ ബാഗ്, ഫയൽ
- തയ്യൽ & എംബ്രോഡറി
🎨 മറ്റ് പരിശീലനങ്ങൾ:
- സ്പോർട്സ്, ഡാൻസ്, പാട്ട്
- മിമിക്രി, ഡ്രോയിംഗ്
- കമ്പ്യൂട്ടർ, പ്രിന്റിംഗ്

ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ വടക്കേനിരപ്പിൽ സ്ഥിതിചെയ്യുന്നു.
1913-ൽ പല്ലാട്ടു കുടുംബം ദാനം ചെയ്ത സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഒരു പെൺ പള്ളിക്കൂടമായി തുടങ്ങി പിന്നീട് മിക്സഡ് സ്‌കൂളായി മാറി. 1963-ൽ യു.പി സ്‌കൂളായി ഉയർത്തുകയും 2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു.
വിലാസം: ഗവ. യു.പി സ്കൂൾ കാട്ടാമ്പാക്ക്,
വടക്കേനിരപ്പ്,
കോട്ടയം - 686612 ഇ-മെയിൽ: gupsktmpk@gmail.com 📍 ലൊക്കേഷൻ കാണുക

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയിലെ കാട്ടാമ്പാക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഞീഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ ആണ്. 1909-ൽ സ്ഥാപിതമായ ഈ വിദ്യാലയം തികച്ചും ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വിലാസം: ഗവ. എൽ.പി സ്കൂൾ,
കാട്ടാമ്പാക്ക് പി.ഒ,
കോട്ടയം-686612. ഇ-മെയിൽ: govtlpschoolkattampack@gmail.com 📍 ലൊക്കേഷൻ കാണുക

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മരങ്ങോലി ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രൈമറി സ്കൂളാണിത്. 2012-ൽ ഇവിടെ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.