വികസന കാഴ്ചപ്പാട്
ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി ഉയർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഏതൊരു വികസന പരിപാടിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് സ്വതന്ത്ര ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളിലൂടെയാണ് ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്‌വികസന ലക്ഷ്യങ്ങളും തന്ത്രങ്ങളും ഉന്നതതലങ്ങളിൽ തീരുമാനിക്കപ്പെടുകയും പിന്നീട് അവ താഴേക്ക് നിർവ്വഹണത്തിനായി നൽകുകയും ചെയ്യുന്ന രീതി ഭരണഘടനയുടെ 73,74 ഭേദഗതികൾ നിലവിൽ വന്നതോടെ ഇല്ലാതായി ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളത്തിൽ അധികാര വികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും വ്യവസ്ഥാപിതമായി ജനകീയാസൂത്രണത്തിന്റെ വിജയത്തിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണ് സുതാര്യമായ ഭരണത്തിലൂടെ വികസനം താഴേത്തട്ടിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം പ്രാദേശിക വികസനത്തിൽ ആസൂത്രണവും നിർവ്വഹണവും ജനപങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതായി മാറിയത് ജനകീയാസൂത്രണത്തിന്റെ മുഖമുദ്രയാണ് തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ജനങ്ങളുടെ അഭിപ്രായങ്ങൾ ഗ്രാമസഭകളിലൂടെ ആരായുകയും വികസന തീരുമാനങ്ങളിൽ എല്ലാവരെയും പങ്കാളികളാക്കുകയും പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പു് വരുത്തുന്നു.
അടിസ്ഥാന സൌകര്യ വികസനം. മാലിന്യ നിർമ്മാർജനം കാർഷിക പുരോഗതി എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതി വികസന പ്രവർത്തനങ്ങൾ സുതാര്യവും ജനങ്ങൾക്ക് ഉത്തരവാദിത്വം ഉള്ളതും ആയിരിക്കുമെന്നും ഉറപ്പുനല്കുന്നു പുതിയൊരു വികസന മാതൃകയിലൂടെ ഒരു സ്വയംപര്യാപ്ത മാതൃകാ ഗ്രാമമാക്കി ഞീഴൂരിനെ മാറ്റുുവാൻ നമുക്ക് സാധിക്കും സാമ്പത്തിക വികസനത്തിന് ഗതിവേഗം നൽകുന്ന സദ്ഭരണ മാതൃകയായ ഒരു പ്രദേശമായി ഉയരാനുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഈ പദ്ധതി വർഷം ഉദ്ദേശിക്കുന്നത് സാമ്പത്തിക ലാഭമുള്ളതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഒരു വികസനം ഗ്രാമ പഞ്ചായത്തിന്റെ സമസ്‌ത മേഖലയിലും ഉന്നമനം ലക്ഷ്യമിടുന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-2027) അവസാന വർഷമായ 2026-2027 വാർഷിക പദ്ധതി പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ചവിട്ടു പടിയായി കണ്ടുള്ള മുന്നൊരുക്കമാണ് നാം നടത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിൽപ്പെട്ട ഞീഴൂർ ഗ്രാമപഞ്ചായത്ത് 28.91 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. 15വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 17606 ആണ് 8777 പുരുഷന്മാരും 8831 സ്ത്രീകളും ഇതിൽ പട്ടികജാതി വിഭാഗത്തിലെ 994 പേരും പട്ടികവർഗ്ഗത്തിലെ 16 പേരും ഉൾപ്പെടുന്നു. വൈവിദ്ധ്യമാർന്ന വിളകൾ കൃഷി ചെയ്തു കൊണ്ടും കാലി വളർത്തിയും ഉപജീവനം കഴിക്കുന്നവരെ പ്രത്യേകം പരിഗണിച്ച് വൈവിദ്ധ്യമാർന്ന പദ്ധതികളിലൂടെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം.
നെൽകൃഷി ഏത്തവാഴകൃഷി സമ്മിശ്ര കിഴങ്ങുവർഗ്ഗ കൃഷി എന്നിവയ്ക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനോടൊപ്പം വിളകൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ആളുകളിലേക്ക് എത്തിക്കുന്നുണ്ട് കാർഷിക മേഖലയിലേക്ക് പുതിയ ഉണർവ്വ് സൃഷ്ടിക്കുന്നതിനായി വകുപ്പ്‌തല ആനുകൂല്യങ്ങളും തൊഴിലുറപ്പ് പ്രവർത്തികളും സംയുക്തമായി ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പാലിന് ന്യായവില ലഭ്യമല്ലാത്തതും കാലിത്തീറ്റയുടെ തുടർച്ചയായുണ്ടാകുന്ന വില വർദ്ധനവും രോഗപ്രതിരോധ ചികിത്സാചെലവും ഇന്ന് ഈ കർഷകരെ ഈ മേഖലയിൽ നിന്നും അകറ്റുകയാണ് മികച്ച ഇനം കന്നുകുട്ടികളെ ലഭ്യമാക്കി കാലിത്തീറ്റ സബ്‌സിഡി പദ്ധതികൾ നടപ്പിലാക്കിയും പഞ്ചായത്തും ക്ഷീരവികസന കൂടാതെ തൊഴിലുറപ്പ് പദ്ധതിയും സഹായിക്കുന്നുണ്ട്. പദ്ധതിയിലുൾപ്പെടുത്തി തൊഴുത്ത് നിർമ്മാണം പുൽകൃഷി, ആട്ടിൻകൂട് നിർമ്മാണം മുതലായവയും ചെയ്തു നൽകുന്നു.
ചെറുകിട വ്യവസായ മേഖലയിൽ കാര്യമാത്ര പ്രസക്തമായ സംരംഭങ്ങൾ വളരെ കുറവാണ് വ്യവസായ സംരംഭക പ്രോത്സാഹനവും വായ്‌പാ ബന്ധിത പദ്ധതികളും ആവിഷ്കരിച്ച് ഈ മേഖല സജീവമാക്കുന്നതിന് പതിനാലാം പദ്ധതിയിൽ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി വനിത സ്വയം തൊഴിൽ സംരഭകരെ ഞീഴൂരെത്തിക്കുന്ന തരം വികസന പ്രവർത്തനങ്ങളും ഈ വാർഷിക പദ്ധതിയിൽ ലക്ഷ്യമിടുന്നു.
2891 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിൽ വളരെയധികം ഗ്രാമീണ റോഡുകൾ ഉണ്ട് 145 കിലോമീറ്ററോളം നീളത്തിലുള്ള 190ലേറെ റോഡുകളിൽ 160 കിലോമീറ്റർ ദൂരം ടാർ ചെയ്തിട്ടുള്ളതും ബാക്കി മണ്ണു റോഡുകളുമാണ് പഞ്ചായത്തിന്റെ റോഡ് വികസനത്തിന് ലഭിക്കുന്ന മെയിന്റനൻസ് ഗ്രാൻറിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള റോഡുകളുടെ മെയിന്റനൻസ് നടത്താമെങ്കിലും പുതിയ റോഡുകളുടെ ടാറിംഗ് ഏറ്റെടുത്ത് നടത്തുവാൻ നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ല പുതിയ റോഡുകളുടെ ടാറിംഗിന് തനത് ഫണ്ടിനെ ആശ്രയിക്കേണ്ടി വരുന്നത് തനത് ഫണ്ടില്ലാത്ത നമ്മുടെ പഞ്ചായത്തിനെ സംബംന്ധിച്ച് മുഖ്യ പ്രശ്നമാണ്. മറ്റ് പൊതുമരാമത്ത് പണികൾ കാലാകാലങ്ങളിൽ മെയിന്റനൻസ് ഗ്രാൻറ് ഉപയോഗിച്ച് നടത്തിവരുന്നുണ്ട്. എന്നിരുന്നാലും കേന്ദ്രധനകാര്യകമ്മീഷൻ ഗ്രാന്റ് ഉൾപ്പെടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് പുതിയ റോഡ് നിർമ്മാണം ഈ വർഷം ഉൾപ്പെടുത്തുന്നതിന് ശ്രമിക്കുന്നു. തെരുവ് വിളക്ക് പരിപാലത്തിനായി പദ്ധതി (അടാട്ട് മാതൃക) നേരിട്ട് ഏറ്റെടുത്തു കൊണ്ട് പുതിയ ഒരു തുടക്കം കുറിക്കുകയാണ്.
വീടില്ലാത്ത എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയും പിഎംഎവൈ പദ്ധതിയും നടപ്പിലാക്കി വരുന്നു. വാസയോഗ്യമായ വീടില്ലാത്തവരുടെ വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് എല്ലാ വർഷവും പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനത്തിന് നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടേയും വ്യദ്ധരുടേയും കുട്ടികളുടേയും ക്ഷേമത്തിനായി വിവിധ പദ്ധതി നടപ്പിലാക്കാൻ പദ്ധതി വിഹിതത്തിന്റെ പത്തു ശതമാനത്തിലധികം തുക എല്ലാ വർഷവും മാറ്റി വയ്ക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനും വൃദ്ധരുടെ ആരോഗ്യ സംരക്ഷണത്തിനും നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുറമെ ശയ്യാവലംബരായ രോഗികളുടെ സംരക്ഷണത്തിനായി സ്വാന്തന പരിചരണ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. ശാരിരീക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് ഇവർക്കായി മെഡിക്കൽ ക്യാമ്പ്. കലാ കായിക മത്സരങ്ങൾ തുടങ്ങി ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനം മുന്നിൽ കണ്ടാണ് നാം പദ്ധതി രൂപീകരണം നടത്തിയിട്ടുള്ളത്
പട്ടികജാതി ഉപപദ്ധതികൾക്ക് എല്ലാ വർഷവും മാനദണ്ഡ പ്രകാരം തുക ചെലവഴിച്ചു വരുന്നു. സ്വന്തമായി സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പലപ്പോഴും സ്വന്തമായി വീടു വയ്ക്കുന്നതിനുള്ള സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് വിഘാതമായി നില്ക്കുന്നു. ഇവർക്ക് ലഭിക്കുന്ന ആനുകൂല്യം പരിപൂർണ്ണമായി വിനയോഗിക്കുന്നതിന് പദ്ധതിക്കു തുകയ്ക്കു പുറമെ സന്നദ്ധസംഘടനകളുടേയോ വ്യക്തികളുടെയോ ആലോചിക്കേണ്ടിയിരിക്കുന്നു. പട്ടികജാതി പദ്ധതിയിൽ ഉൾപ്പെടുത്തി പഠനമുറി ലൈഫ് ഭവന പദ്ധതി സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരുടെ ഉന്നമനത്തിനായി ശ്രമം നടത്തുന്നു.
വനിത പദ്ധതികൾക്കായി 10% തുക മാറ്റിവച്ച് അത് ഫലപ്രദമായി സ്ത്രീകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ട് സ്തീകളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ഒരുകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ പ്രത്യേക കരുതൽ ആവശ്യമായി വരുന്നു സിസീകളുടെ സാമൂഹ്യ സുരക്ഷയിക്ക് ജാഗ്രതാ സമിതിയുടെ പ്രവർത്തനം സജീവമാണ്. വനിതകൾക്കായി സയം തൊഴിൽ സംരഭങ്ങൾക്ക് സഹായവും കുട്ടികളുടെ ക്ഷേമത്തിനായി പോഷകാഹാര പദ്ധതിക്കും അംഗൻവാടികളുടെ ഭൗതിക സാഹചര്യം ഉയർത്തുന്നതിനും 200 പദ്ധതിക്കും ഇതുവരെ പ്രാമുഖ്യം നൽകിയിട്ടുണ്ട് തുടർന്നും ഈ മേഖലകളിൽ ഇടപെടൽ അനിവാര്യമാണ്
ആരോഗ്യ മേഖലയിൽ വളരെ പരിമിതമായി സൗകര്യങ്ങൾ മാത്രമേയുള്ളു എന്നിരുന്നാലും പഞ്ചായത്തിലെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങളും തൃപ്ത്‌തികരമായി പ്രവർത്തിച്ചുവരുന്നു. ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിന് എല്ലാ വർഷവും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട് ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കാട്ടാമ്പാക്ക് പി.എച്ച് സിയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട് പ്രസ്തുത ആശ്വപത്രിയുടെ സമഗ്രവികസനം ഈ വാർഷിക പദ്ധതിയിൽ ലക്ഷ്യമിടുന്നു. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിന് 2011 ൽ ആരംഭിച്ച സ്വാന്തനം പരിപാലന പദ്ധതിയും തുടർ പദ്ധതിയായി നടന്നുവരുന്നു നമ്മുടെ ആയുർവ്വേദ ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കും മികച്ച സൌകര്യങ്ങളോട് കൂടിയ ഒരു കെട്ടിടവും നിർമ്മാണവും പദ്ധതിയുടെ ഭാഗമാക്കുന്നു.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ജലജീവൻ മിഷൻ മുഖാന്തിരം കൂടി വെള്ളം എത്തുന്നതിനുള്ള പരിശ്രമത്തിലാണ് വിവിധ വാർഡുകളിലായി 19 കൂടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട ഇനിയും കുടിവെള്ളം എത്താത്ത പ്രദേശങ്ങളിലേക്ക് നിലവിലുള്ള പദ്ധതികളിൽ നിന്ന് പൈപ്പ് ലൈൻ നീട്ടിയോ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചോ കുടിവെള്ളം എത്തിക്കാൻ ഉദ്ദേശിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കി ജലജന്യ രോഗങ്ങൾക്ക് കാരണമാകുന്ന കുടിവെള്ളം മലിനമാകുന്നത് തടയുന്നതിനായി നിലവിലുള്ള കിണറുകൾ ക്ലോറിനേഷൻ നടത്തിവരുന്നു സർക്കാറുകളുടേയും പഞ്ചായത്തിന്റെയും വിഹിതമുപയോഗിച്ച് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ജലജീവൻ മിഷൻ പദ്ധതി ഞീഴൂർ പഞ്ചായത്തിലും നടപ്പിലാക്കി വരുന്നു. ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാം തുടർ പദ്ധതികളും ആവിഷ്ക്കരിക്കേണ്ടതുണ്ട്
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി മാലിന്യ സംസ്‌കരണത്തിനായി ഒരു സമഗ്ര പദ്ധതി ആരംഭിക്കേണ്ടതുണ്ട്. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള ഉറവിടമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കിയിരുന്നു. മാലിന്യമുക്ത പഞ്ചായത്ത് ആക്കിത്തീർക്കുന്നതിന് ശുചിത്വ സഭകൾ രൂപീകരിച്ച് നടത്തിയ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ് ഹരിതകർമ്മസേനാഗംങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും കയറി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ്.കളിലും തുടർന്ന് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിലും എത്തിക്കുന്നു. ഇതിനായി പഞ്ചായത്ത് തലത്തിൽ ഒരു എം.സി.എഫും ഓരോ വാർഡിലും ഓരോ മിനി എം.സി.എഫും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജൈവ മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനായി മാർക്കറ്റിലും ആറ് സ്‌കൂളുകളിലും എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജനകീയഹോട്ടൽ ആയുർവ്വേദ ആശുപത്രി എന്നിവയുടെ കോമ്പൗണ്ടിൽ എയറോബിക് കമ്പോസ്റ്റി യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഈ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി ഗാർഹികതലത്തിൽ പൂർണ്ണമായും കമ്പോസ്റ്റിംഗ് യൂണിറ്റ് നൽകുന്നതിനുള്ള നടപടികളും നടപ്പിലാക്കേണ്ടതായുണ്ട് ഹരിതകർമ്മസേന പൂർണ്ണമായും ശാക്തീകരിച്ച് എല്ലാ ഭൌതിക സാഹചര്യങ്ങളും സജ്ജീകരിക്കുന്നതിന് പദ്ധതി ലഭ്യമാക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് മുന്നിലാണ് ഗ്രാമപഞ്ചായത്ത് എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് അപ്ലൈഡ് സയൻസ് കോളേജർ മാത്രമാണ് പ്രവർത്തിക്കുന്നത് സർക്കാർ മേഖലയിലുള്ള മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവർദ്ധന എസ്.എസ്.എ പ്രഭാത ഭക്ഷണം പദ്ധതി എന്നിവ നടപ്പിലാക്കി വരുന്നു. സമയബന്ധിതവും ഗുണനിലവാരം ഉള്ളതുമായി സേവനം ലഭ്യമാക്കി ജനസേവനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഗ്രാമപഞ്ചായത്തിന്റെയും വിട്ടു കിട്ടിയ സ്ഥാപനങ്ങളുടേയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ അടിസ്ഥാനത്തിൽ സേവനം കൂടുതൽ കാര്യക്ഷമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐ.എസ്.ഒ. 9001-2019 നിലവാരത്തിൽ ഉയർത്തി കെ സ്മാർട്ട് സംവിധാനം നിലവിൽ വന്നതു വഴി ജനങ്ങൾക്ക് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനം ഉറപ്പുവരുത്താൻ നമുക്ക് കഴിയുന്നുണ്ട്. സാധ്യമായ എല്ലാ വിഭവ സമാഹരണങ്ങളും നടത്തി വരും നാളുകളിൽ കൂടുതൽ മെച്ചപ്പെട്ട വികസനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് പഞ്ചായത്ത് പ്രതജ്ഞാബദ്ധരാണ്.