ഹരിത കര്‍മ്മ സേന
ഹരിത കർമ്മ സേന (HKS)
ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിലായി 21 ഹരിതകർമ്മസേന അംഗങ്ങളാണ് ഉള്ളത്. പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യ ശേഖരണവും സംസ്കരണവും ഏകോപിപ്പിക്കുന്നത് ഹരിതകർമ്മസേനാ അംഗങ്ങളാണ്. പഞ്ചായത്തിന്റെ ശുചിത്വവും മാലിന്യ നിയന്ത്രണവും ഉറപ്പാക്കുന്നതിൽ ഇവർ പ്രധാന പങ്ക് വഹിക്കുന്നു. ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 11 –ാം വാർഡിൽ കൂവേലിഭാഗത്ത് ഒരു MCF (1830 Sq Feet) ഉം , എല്ലാ വാർഡുകളിലും ഒരോ Mini MFC ളും സ്ഥിതി ചെയ്യുന്നു.
പഞ്ചായത്തിലെ പ്രധാന പ്രവർത്തനങ്ങൾ:
വീടുകളിൽ നിന്ന് അജൈവ മാലിന്യ ശേഖരണം
– പ്ലാസ്റ്റിക് ( പേപ്പർ, ഗ്ലാസ്, ലോഹം തുടങ്ങിയവ നിശ്ചിത ദിവസങ്ങളിൽ )ശേഖരിക്കൽ.
വീടുകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണം
– മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് നൽകേണ്ടതിന്റെ പ്രാധാന്യം അറിയിക്കൽ.
മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറ്റം
– ശേഖരിച്ച മാലിന്യം തരംതിരിച്ച് റീസൈക്ലിംഗ്/സംസ്കരണത്തിനായി എത്തിക്കൽ.
ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണ
– പഞ്ചായത്തിന്റെ ശുചിത്വ കാമ്പെയ്നുകൾ, ഹരിത പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിക്കൽ.
ഉപയോക്തൃ ഫീസ് ശേഖരണം
– വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സേവന ഫീസ് ശേഖരിക്കൽ (പഞ്ചായത്ത് നിബന്ധനപ്രകാരം).
പരിസ്ഥിതി സംരക്ഷണം
– പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ശുചിത്വ സംസ്കാരം വളർത്താനും സഹായിക്കുന്നു.
.