ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിമുക്ത സമൂഹത്തിനായി ജനപങ്കാളിത്തത്തോടെ
കേരളത്തിൽ ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ കാമ്പെയ്നാണ് ഓപ്പറേഷൻ തൂഫാൻ (Operation Toofan).
28Sep 2026
ഞീഴൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
28/09/2026 ന് രാവിലെ 11 മണിക്ക് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചെറിയാൻ കെ.ജോസ് നിർവ്വഹിച്ചു.
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി ഉപയോഗവും ലഹരി വ്യാപനവും തടയുന്നതിനായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ–പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യമുള്ളതും സുരക്ഷിതവുമായ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകേണ്ടത് അനിവാര്യമാണ്.
'ഓപ്പറേഷൻ തൂഫാൻ 2.0'
ലഹരിമുക്ത സമൂഹം വാർത്തെടുക്കാനുള്ള ഈ ജനകീയ കൂട്ടായ്മയിലേക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു
ഓപ്പറേഷൻ തൂഫാൻ 2.0 | ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച്
```