കാഴ്ചപ്പാട് , ദൗത്യം

ഞീഴൂർ ഗ്രാമപഞ്ചായത്ത്

 
Vision • Mission • Quality Policy
🌄

കാഴ്ചപ്പാട് (Vision)

മാതൃകാപരമായ ജനകീയ ആസൂത്രണത്തിലൂടെയും സുസ്ഥിരമായ വികസന പ്രവർത്തനങ്ങളിലൂടെയും ഞീഴൂർ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച സ്വയംപര്യാപ്ത ഗ്രാമമായി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ ഒരു ജീവിതസാഹചര്യം ഒരുക്കുന്നതിനും, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അത്യുജ്ജലമായ മുന്നേറ്റം കൈവരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

🤝

ദൗത്യം (Mission)

സാമൂഹ്യ ക്ഷേമപരവും, ആരോഗ്യ-വിദ്യാഭ്യാസപരവും, ധനകാര്യപരവും വികസനപരവുമായി ഒരു പൗരന് അവകാശപ്പെട്ട സേവനങ്ങള്‍ പഞ്ചായത്ത് സംവിധാനത്തിലൂടേ പൗരാവകാശ രേഖ പ്രകാരം നല്കുനന്നതിനുള്ള പ്രവര്ത്തളനങ്ങള്ക്ക് നേതൃത്വം നല്കുതകയും അവ സാക്ഷാല്ക്കകരിക്കുകയും നിലനിര്‍ത്തുകയും തുടര്ച്ചയായ പുരോഗതിയ്ക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

🛡️

ഗുണമേന്മാ നയം

ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ നിര്ദ്ദേ ശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ, സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ വികസന പ്രവര്ത്ത നങ്ങളും സര്ക്കാചര്‍ പദ്ധതികളും സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ പൗരാവകാശരേഖ പ്രകാരം സമയബന്ധിതമായി നല്കി അവരുടെ പരിപൂര്ണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തുകയാണ് പഞ്ചായത്തിന്റെ നയം.