ജെൻഡർ റിസോഴ്സ് സെൻറർ
ഞീഴൂർ ജെൻഡർ റിസോഴ്സ് സെന്റർ (GRC)
സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉറപ്പാക്കുന്ന ഔദ്യോഗിക കേന്ദ്രം
പ്രവർത്തനങ്ങളെക്കുറിച്ച്
ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ മോഡൽ സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണ ലിംഗ നീതി കേന്ദ്രമാണ് ജൻഡർ റിസോഴ്സ് സെൻറർ. പഞ്ചായത്തിനോട് തൊട്ട് സമീപത്തായി ജി ആർ സി ഓഫീസ് പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം ഓഫീസ് പ്രവർത്തിക്കുകയും കൗൺസിലിംഗ് സേവനങ്ങൾ നൽകിവരികയും ചെയ്യുന്നു. സ്ത്രീപദവി ഉയർത്തുന്നതിന് അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുന്നു.
ബോധവൽക്കരണ ക്ലാസുകൾ
ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീധനം, ഗാർഹിക പീഡനം, കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി എഡിഎസ് സിഡിഎസ് കുടുംബശ്രീ തലത്തിൽ വരെ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു. ജെൻഡർ ക്ലബ്ബുകൾ, ലിംഗപദവി, ജെൻഡർ അവബോധം ക്ലാസ്സുകൾ തുടങ്ങിയവയും നടത്തിവരുന്നു.
പിന്തുണയും കൗൺസിലിംഗും
ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജനങ്ങൾ, അതിക്രമങ്ങൾക്ക് ഇരയായവർ, വിഷാദത്തിന് അടിമപ്പെട്ടവർ എന്നിവരെ സന്ദർശിക്കുകയും അവർക്ക് വേണ്ട മാനസികവും നീതിപരവുമായ സപ്പോർട്ടുകൾ നൽകി വരികയും ചെയ്യുന്നു. വ്യക്തികൾക്കും അവർ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകിവരുന്നു.
വിജിലന്റ് ഗ്രൂപ്പും കോളിംഗ് ബെല്ലും
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനായി ജി ആർ സി യുടെ കീഴിൽ വിജിലൻ്റ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. സ്നേഹിതയും ജി ആർ സി മായി ചേർന്ന് ആരും സംരക്ഷിക്കാൻ ഇല്ലാത്തവർക്ക് വേണ്ടി സ്നേഹിത കോളിംഗ് ബെൽ പ്രവർത്തിക്കുന്നു കഴിയുന്നത്ര അംഗങ്ങളുമായി നേരിട്ടും ടെലി കൗൺസിലിംഗ് വഴിയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
മാനേജ്മെന്റ് കമ്മിറ്റി
ജെൻഡർ റിസോഴ്സ് സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനായി മാനേജ്മെന്റ് കമ്മിറ്റി നിലവിലുണ്ട്.
- അധ്യക്ഷൻ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- കൺവീനർ: കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ
- അംഗങ്ങൾ: വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ