പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ചെറിയാൻ കെ ജോസ്

പ്രസിഡൻ്റ്

ശ്രീലേഖ മണിലാല്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെയിംസ് ഫിലിപ്പ്, തത്തംകുളം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിമോള്‍ ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്റ്റീഫൻ പി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രതീഷ് മോൻ ജോയ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഞീഴൂർ ഗ്രാമപഞ്ചായത്ത്പഴമയും ഗ്രാമീണ പൈതൃകവും നിലനിർത്തുന്ന ഒരു പ്രദേശമാണ് ഞീഴൂർ ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് എറണാകുളം ജില്ലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശം തോടുകളും പാടങ്ങളും കൊണ്ട് സമ്പന്നമാണ്. ഇതിന്റെ വടക്ക് ഇലഞ്ഞി പഞ്ചായത്തും തെക്ക് കടുത്തുരുത്തി, കുറവിലങ്ങാട് പഞ്ചായത്തുകളും പടിഞ്ഞാറ് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകളും കിഴക്ക് മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. കടുത്തുരുത്തി വില്ലേജിൽ ഉൾപെട്ടിരുന്ന ഞീഴൂർ, കാട്ടാമ്പാക്ക്, തിരുവാമ്പാടി പാഴുത്തുരുത്ത്, മരങ്ങോലി, കാഞ്ഞിരമറ്റം എന്നീ കരകൾ ചേർത്ത് 1953 ആഗസ്റ്റ് 15 ന് ഞീഴൂർ പഞ്ചായത്ത് നിലവിൽ വന്നു.🏠 വിലാസം: ഞീഴൂർ ഗ്രാമപഞ്ചായത്ത്, ഞീഴൂർ പി.ഒ, കോട്ടയം, 686612🔢 വാർഡുകൾ: 15📏 വിസ്തീർണ്ണം: 28.91 ച. കി.മീ👥 ജനസംഖ്യ: 17,640🏘️ വില്ലേജ്: ഞീഴൂർ🏛️ താലൂക്ക്: വൈക്കം🏢 ബ്ലോക്ക് പഞ്ചായത്ത്: കടുത്തുരുത്തി🗳️ നിയമസഭാ മണ്ഡലം: കടുത്തുരുത്തി🇮🇳 ലോകസഭാ മണ്ഡലം: കോട്ടയം

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് എറണാകുളം ജില്ലയോട് ചേർന്ന് കിടക്കുന്ന മലകളും തോടുകളും നിറഞ്ഞ മലയോര ഗ്രാമമാണ് ഞീഴൂർ. കടുത്തുരുത്തി വില്ലേജിന്റെ ഭാഗമായിരുന്ന വിവിധ കരകൾ ഉൾപ്പെടുത്തി 1953 ആഗസ്റ്റ് 15-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വി. മാധവൻ ഉദ്ഘാടനം ചെയ്ത പഞ്ചായത്തിൽ തുടക്കത്തിൽ 7 വാർഡുകൾ മാത്രമാണുണ്ടായിരുന്നത്. ശ്രീ എം. സി. പോത്തൻ സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്തിന്റെ ആദ്യ ഓഫീസ് കെട്ടിടം പണിതീർത്തത്. പഞ്ചായത്തിന്റെ വികസനത്തിനായി ശ്രീ ചെറിയാൻ തച്ചേട്ട് നൽകിയ 50 സെന്റ് സ്ഥലത്താണ് ഇന്നത്തെ പൊതു മാർക്കറ്റും കമ്മ്യൂണിറ്റി ഹാളും സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക