ഒറ്റ നോട്ടത്തില്‍

ഞീഴൂർ ഗ്രാമപഞ്ചായത്ത്

പഴമയും ഗ്രാമീണ പൈതൃകവും നിലനിർത്തുന്ന ഒരു പ്രദേശമാണ് ഞീഴൂർ ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് എറണാകുളം ജില്ലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശം തോടുകളും പാടങ്ങളും കൊണ്ട് സമ്പന്നമാണ്. ഇതിന്റെ വടക്ക് ഇലഞ്ഞി പഞ്ചായത്തും തെക്ക് കടുത്തുരുത്തി, കുറവിലങ്ങാട് പഞ്ചായത്തുകളും പടിഞ്ഞാറ് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകളും കിഴക്ക് മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. കടുത്തുരുത്തി വില്ലേജിൽ ഉൾപെട്ടിരുന്ന ഞീഴൂർ, കാട്ടാമ്പാക്ക്, തിരുവാമ്പാടി പാഴുത്തുരുത്ത്, മരങ്ങോലി, കാഞ്ഞിരമറ്റം എന്നീ കരകൾ ചേർത്ത് 1953 ആഗസ്റ്റ് 15 ന് ഞീഴൂർ പഞ്ചായത്ത് നിലവിൽ വന്നു.

  • 🏠 വിലാസം: ഞീഴൂർ ഗ്രാമപഞ്ചായത്ത്, ഞീഴൂർ പി.ഒ, കോട്ടയം, 686612
  • 🔢 വാർഡുകൾ: 15
  • 📏 വിസ്തീർണ്ണം: 28.91 ച. കി.മീ
  • 👥 ജനസംഖ്യ: 17,640
  • 🏘️ വില്ലേജ്: ഞീഴൂർ
  • 🏛️ താലൂക്ക്: വൈക്കം
  • 🏢 ബ്ലോക്ക് പഞ്ചായത്ത്: കടുത്തുരുത്തി
  • 🗳️ നിയമസഭാ മണ്ഡലം: കടുത്തുരുത്തി
  • 🇮🇳 ലോകസഭാ മണ്ഡലം: കോട്ടയം